പത്മനാഭസ്വാമി ക്ഷേത്രം : രാശിപൂജയില്‍ അനര്‍ത്ഥങ്ങള്‍ കണ്ടെത്തി

Monday 8 August 2011 4:38 pm IST

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദേവ പ്രശ്നത്തിന് മുന്നോടിയായുള്ള രാശി പൂജ പൂര്‍ത്തിയായി. ക്ഷേത്രത്തില്‍ നിരവധി അനര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് പൂജയില്‍ ബോധ്യമായി. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച രാശി പൂജ ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ട് നിന്നു. വൃശ്ചികം രാശിയിലാണ് ആരൂഢം കണ്ടെത്തിയത്. ഇത് ദോഷമായാണ് ജ്യോത്സ്യന്മാര്‍ വിലയിരുത്തിയത്. ഒമ്പത് ഗ്രഹങ്ങളും പാപ സ്ഥാനത്തായിരുന്നു. ഇത് നിരവധി അനര്‍ത്ഥങ്ങളെ സുചിപ്പിക്കുന്നു. അനര്‍ത്ഥങ്ങള്‍ മാറാന്‍ മഹാമൃത്യുഞ്ജയ ഹോഹം ഉള്‍പ്പടെയുള്ള നിരവധി പരിഹാര ക്രിയകള്‍ ജ്യോത്സ്യന്മാര്‍ നിര്‍ദ്ദേശിച്ചു. ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മയും മറ്റ് രാജകുടുംബാംഗങ്ങളും രാശി പൂജ സമയത്ത് സന്നിഹിതരായിരുന്നു. രാശി പൂജയ്ക്ക് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ദേവ പ്രശ്നം ആരംഭിച്ചത്. മൂന്നു ദിവസം ദേവ പ്രശ്നം നീണ്ട് നില്‍ക്കും. തൃശൂര്‍ കൈനാറ്റിന്‍കര പദ്മനാഭ ശര്‍മയുടെ നേതൃത്വത്തിലാണു ദേവപ്രശ്നം. മറ്റു ജ്യോതിഷികളായ നാരായണ രംഗഭട്ട്, ഹരിദാസ്, ദേവീദാസ് എന്നിവരും പങ്കെടുക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.