ഇറാഖില്‍ സ്ഫോടനം: 31 പേര്‍ കൊല്ലപ്പെട്ടു

Saturday 13 July 2013 3:13 pm IST

ബാഗ്ദാദ്: ഇറാഖിലെ കിര്‍ക്കുക്കില്‍ ബോംബ് സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. റംസാന്‍ നോമ്പ് തുറക്കാന്‍ ആളുകള്‍ സമ്മേളിച്ച സ്ഥലത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു. ഈ വര്‍ഷം ആദ്യം മുതല്‍ രൂക്ഷമായ വര്‍ഗീയ ചേരിതിരിവിന്റെ തുടര്‍ച്ചയായാണ് ബോംബ് സ്‌ഫോടനമെന്നാണ് നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.