പെട്രോള്‍ വില ലിറ്ററിന് 1.55 രൂപ കൂട്ടി

Sunday 14 July 2013 4:34 pm IST

ന്യൂദല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 1 രൂപ 55 പൈസ കൂട്ടി. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. നികുതി ഉള്‍പ്പെടെ വില മിക്ക സംസ്ഥാനങ്ങളിലും രണ്ട് രൂപയോളമാകും. ന്യൂദല്‍ഹിയില്‍ ചേര്‍ന്ന എണ്ണകമ്പനികളുടെ യോഗത്തിലാണ് തീരുമാനം. രൂപയുടെ മൂല്യത്തകര്‍ച്ചയും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതും കാരണമാണ് വിലവര്‍ധനയെന്നാണ് എണ്ണകമ്പനികളുടെ വാദം. കഴിഞ്ഞ മാസം പെട്രോള്‍ വില രണ്ട് രൂപ വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന്റെ വിലനിര്‍ണായവകാശം 2010 ജൂണിലാണ് കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് കൈമാറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.