സുന്ദരകാണ്ഡം

Monday 8 August 2011 7:36 pm IST

തന്റെ ഏഴുമന്ത്രിപുത്രരേയും സൈന്യത്തേയും ഹനുമാന്‍ കൊന്നുവെന്ന വാര്‍ത്ത രാവണനെ വേദനിപ്പിച്ചു. അതിലും കൂടുതലായി ലജ്ജിതനും ഭയഭീതനുമാക്കി. "ഇനി ഇവനെ ജയിക്കാന്‍ ആരെയാണ്‌ വിടുക എന്നറിയാതെ രാവണന്‍ അസ്വസ്ഥനായി. അസുരകുലത്തില്‍ ഇവനെ ജയിക്കാന്‍ ഇനി ആരെങ്കിലുമുണ്ടോ. ത്രിലോകവിക്രമികളായ ഏഴുപേര്‍ ഒരുമിച്ച്‌ വാനരനോടേറ്റിട്ട്‌ എല്ലാവും മരിച്ചു. എന്റെ പുണ്യമെല്ലാം നശിച്ചോ!! അതുകൊണ്ടാണോ ഇങ്ങനെയെല്ലാം സംഭവിക്കുന്നത്‌." ഇങ്ങനെ പലതും ചിന്തിച്ച രാവണന്‍ ആകെ പരവശനായിരിക്കുന്നതുകണ്ട്‌ രാവണന്റെ ഇളയപുത്രന്‍ പുതാവിനോട്‌ പറഞ്ഞു "എല്ലാ രാ3ജാക്കന്മാരുടെയും ആത്മവീര്യം നശിപ്പിക്കുന്നത്‌ മനോദുഃഖമാണ്‌. വീരപുരുഷന്മാര്‍ക്ക്‌ ഇത്‌ ഒരിക്കലും യോജിച്ചതല്ല. നമ്മുടെ ശത്രുവായ വാനരനെ ഞാന്‍ ഉടനെ പരാജയപ്പെടുത്തിക്കൊണ്ട്‌ വരുന്നതാണ്‌." എന്നുപറഞ്ഞ്‌ രാവണപുത്രന്‍ അക്ഷകുമാരന്‍ ഹനുമാന്റെ സമീപത്തേക്ക്‌ പോയി. അക്ഷകുമാരനും സൈന്യവും യുദ്ധത്തിന്‌ തയ്യാറായി വരുന്നത്‌ ഹനുമാന്‍ കണ്ടു. അമ്പിന്‍കൂട്ടത്താല്‍ മുറിവുകള്‍ പറ്റിയ ശരീരവുമായി ഹനുമാന്‍ യുദ്ധത്തിന്‌ തയ്യാറായിനിന്നു. വളരെ കോപത്തോടെ ഹനുമാന്‍ തന്റെ ഗദ അക്ഷകകുമാരനെ ലക്ഷ്യമാക്കി എറിഞ്ഞു. ആകാശത്തിലൂടെ പാഞ്ഞ ഗദ അക്ഷകകുമാരനെ ലക്ഷ്യമാക്കി എറിഞ്ഞു. ആകാശത്തിലൂടെ പാഞ്ഞ ഗദ അക്ഷകകുമാരന്റെ ശിരസ്സില്‍ ചെന്നുപതിച്ചു. അങ്ങനെ അക്ഷകുമാരനേയും വായുപുത്രന്‍ നിഗ്രഹിച്ചു. അക്ഷകുമാരന്റെ മരണവാര്‍ത്ത കേട്ട രാവണന്‍ അതീവദുഃഖിതനായി. രാവണന്‍ തന്റെ മൂത്തപുത്രനായ ഇന്ദ്രജിത്തിനെ മാറോടണച്ചുകൊണ്ട്‌ പറഞ്ഞു: "പ്രിയപുത്രാ നീ അറിഞ്ഞില്ലേ നിന്റെ സഹോദരനെയും ആ വാനരന്‍ നിഗ്രഹിച്ചത്‌. എന്റെ മകനെ യുദ്ധത്തില്‍ക്കൊന്ന ആ വാനരനെ കൊല്ലുവാന്‍ വലിയ സൈന്യത്തോടെ ഞാന്‍ പോവുകയാണ്‌. അവനെ ജയിച്ചു വന്നിട്ടേ നിന്റെ അനുജന്റെ ഉദരക്രിയ ചെയ്യുന്നുള്ളൂ.