കരുണ

Sunday 14 July 2013 9:35 pm IST

നമ്മള്‍ സിനിമ കാണുകയാണെന്നിരിക്കട്ടെ. അതിന്റെ ഭാഗമാണ്‌ നമ്മളെന്ന്‌ വിചാരിക്കാറില്ലല്ലോ. നമ്മള്‍ മാറിനിന്ന്‌ കാണുന്നതുകൊണ്ടാണത്‌. ആസ്വദിക്കാന്‍ കഴിയുന്നത്‌. കഥാപാത്രങ്ങളുടെ സുഖവും, ദുഃഖവും, സന്തോഷവും സങ്കടവും, ചിരിയും ദേഷ്യവുമെല്ലാം ഒരുപോലെ കണ്ടുരസിക്കാന്‍ കഴിയുന്നത്‌ നമ്മള്‍ ആ സംഭവങ്ങളുടെ ഭാഗമല്ലെന്ന ഉറച്ച ബോധമുള്ളതുകൊണ്ടാണ്‌. ഇതുപോലെ ജീവിതത്തിലെ സംഭവങ്ങളെയും ഞാനതിന്റെ ഭാഗമല്ലെന്ന രീതിയില്‍ നോക്കിക്കാണാന്‍ കഴിഞ്ഞാല്‍ അതും നമുക്ക്‌ നന്നായി ആസ്വദിക്കാന്‍ കഴിയും. അതിനെയാണ്‌ പ്രതികരണമെന്ന്‌ പറഞ്ഞത്‌. ശരിക്കും ഹൃദയം സ്നേഹംകൊണ്ട്‌ തുളുമ്പുമ്പോള്‍, അവിടെ കരുണ നിറയുമ്പോള്‍ മാത്രമാണ്‌ ഒരാള്‍ക്ക്‌ പൂര്‍ണമായ അര്‍ത്ഥത്തില്‍ പ്രതികരിക്കാന്‍ കഴിയുന്നത്‌." - മാതാ അമൃതാനന്ദമയീദേവി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.