നാടിനു മാതൃകയായി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍

Sunday 14 July 2013 9:36 pm IST

ചോഴിയക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘം ചോഴിയക്കാട് ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച ഭവന നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. ഞായറാഴ്ച രാവിലെ 10.00 മണിക്ക് നടന്ന ഗൃഹപ്രവേശന ചടങ്ങില്‍ ആര്‍.. എസ് എസ് കോട്ടയം വിഭാഗ് സംഘചാലക് മാനനീയ എം എസ് പത്മനാഭന്‍ വീടിന്റെ താക്കോല്‍ സുധാമണിക്ക് കൈമാറി. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ചാക്കോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ശാഖ കാര്യവാഹ് വി. പ്രശോഭ് സ്വാഗതം ആശംസിച്ചു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി ശ്രീ കാ.ഭാ സുരേന്ദ്രന്‍ സേവാ സന്ദേശം നല്‍കി. ആര്‍ എസ് എസ് ജില്ലാ കാര്യവാഹ് പി ആര്‍ സജീവ്, പഞ്ചായത്ത് അംഗങ്ങളായ പി ബി ബിനു, സുമ മുകുന്ദന്‍, ഇ കെ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.