ഓരോ ജീവന്മാരും ഉയര്‍ന്ന ഏതോ ഒരു അവസ്ഥയിലേക്ക് സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നു. മനുഷ്യമനസ്സില്‍ കാണുന്ന അസ്വസ്ഥതകളും വെപ്രാളങ്ങളും അതിന്റെ തെളിവുകളാണ്. അതാണ് മനുഷ്യബോധത്തിന് പരിണാമത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള കാലം വന്നെത്തിയെന്ന് പറയുന്നത്. കാലം ആവശ്യപ്പെടുമ്പോള്‍ നമുക്ക് അധ്വാനം വളരെ കുറച്ചുമതി. കാലത്തോടൊപ്പം നിന്നുകൊടുക്കുക, കാലത്തിന്റെ ചലനങ്ങളെ തിരിച്ചറിഞ്ഞ് നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുക. ഇത്രയും ചെയ്യുമ്പോള്‍ നമ്മില്‍ അപാരമായ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങും. തുറന്നുവച്ച മനസ്സ് നമുക്കുണ്ടെങ്കില്‍ എല്ലാം എളുപ്പമാണ്. അതേസമയം മനസ്സിന്റെ ദുര്മോഹങ്ങളില് മുറുകെപിടിച്ച് പ്രപഞ്ചഗതിയുടെ മാറ്റങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് വലിയൊരു അവസരം നഷ്ടപ്പെടും എന്നതുമാത്രമല്ല അവരുടെ ജീവന് അന്ധകാരത്തിന്റെ ഗര്‍ത്തങ്ങളിലേക്ക് ഇടറിവീഴാനും ഇടവരുന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: