റാണയുടെ വിവരങ്ങള്‍ യുഎസ്‌ ഇന്ത്യക്ക്‌ കൈമാറിയെന്ന്‌ റിപ്പോര്‍ട്ട്‌

Monday 8 August 2011 9:37 pm IST

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ സംബന്ധിച്ച രേഖകള്‍ അമേരിക്ക ഇന്ത്യക്ക്‌ കൈമാറിയതായി അറിയുന്നു. ഗൂഢാലോചനാ കുറ്റം ആരോപിക്കപ്പെടുന്ന റാണ അമേരിക്കയിലെ ചിക്കാഗോയില്‍ വിചാരണ നേരിടുകയാണ്‌. കോടതിയില്‍ ഹാജരാക്കിയ റാണ ഫോണ്‍ ചെയ്ത വിവരങ്ങള്‍, റാണയുടെ ഡയറി എന്നിവയാണ്‌ ഇന്ത്യക്ക്‌ കൈമാറിയിട്ടുള്ളത്‌. റാണക്ക്പുറമെ കുറ്റാരോപിതനായ ഡേവിഡ്‌ ഹെഡ്ലി, അബ്ദുള്‍ റഹ്മാന്‍ പാഷ എന്നിവര്‍ തമ്മിലുള്ള സംഭാഷണങ്ങളുടെ ടേപ്പും ഇന്ത്യക്ക്‌ കൈമാറ്റം ചെയ്യപ്പെട്ട വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. ഡെന്‍മാര്‍ക്കില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തതിനും ലഷ്കറെ തൊയ്ബ സംഘാംഗവും മുംബൈ ഭീകരാക്രമണത്തിലെ പ്രതിയുമായ ഡേവിഡ്‌ ഹെഡ്ലിയെ സഹായിച്ചതിനുമാണ്‌ റാണ അമേരിക്കയില്‍ വിചാരണ നേരിടുന്നത്‌. മുംബൈ ഭീകരാക്രണത്തില്‍ റാണ നേരിട്ട്‌ പങ്കെടുത്തിട്ടില്ലെങ്കിലും ലഷ്കറെ തൊയ്ബയെ സഹായിച്ചതായും ഡെന്മാര്‍ക്കിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തതായും കോടതി കണ്ടെത്തി. ഹെഡ്ലിക്കെതിരെ കുറ്റപത്രവുമായി ഇന്ത്യ കാത്തിരിക്കുകയാണെങ്കിലും അമേരിക്കന്‍ അധികൃതരുമായുള്ള അദ്ദേഹത്തിന്റെ അപേക്ഷകളുടെ പശ്ചാത്തലത്തില്‍ അയാളെ ഇന്ത്യക്ക്‌ വിട്ടുകിട്ടാന്‍ താമസം നേരിട്ടേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.