ഉത്തരാഖണ്ഡ് പ്രളയം: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കും

Monday 15 July 2013 1:07 pm IST

ഡറാഡൂണ്‍: ഉത്തരാഖണ്‍് പ്രളയത്തെ തുടര്‍ന്ന് കാണാതായ 5700ഓളം പേരെ മരിച്ചതായി പ്രഖ്യാപിക്കും. പ്രളയം നടന്ന് ഒരു മാസത്തിന് ശേഷവും കാണാതായവരെ കുറിച്ച് വിവരമൊന്നുമില്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. മരിച്ചെന്ന് പ്രഖ്യാപിച്ച് കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുളള നീക്കത്തിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. അഥവാ മരിച്ചെന്ന് പ്രഖ്യാപിച്ചവര്‍ തിരികെ വരികയാണെങ്കില്‍ കുടുംബം തുക മടക്കി നല്‍കുമെന്ന ഉടമ്പടിയിലാകും നഷ്ടപരിഹാരം നല്‍കുക. നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 3.5 ലക്ഷത്തെ കൂടാതെ ഉത്തരഖണ്ഡ് സര്‍ക്കാര്‍ 1.5 ലക്ഷം വീതം ഓരോ കുടുംബത്തിനും നല്‍കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.