ചൈനയില്‍ ഭൂകമ്പം ; 6 പേര്‍ക്ക് പരിക്ക്

Tuesday 21 June 2011 5:48 pm IST

കുന്‍മിങ് : തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ റിക്റ്റര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ആറു പേര്‍ക്കു പരുക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ക്കു കേടുപാടു സംഭവിച്ചു. ഭയചകിതരായ ആളുകള്‍ വീടുകള്‍വിട്ടോടി. മാങ്ബാങ് നഗരത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.