ബോധ്ഗയ: ബോധ്ഗയ മഹാബോധി ക്ഷേത്രത്തില്‍ നടന്ന സ്പോടന പരമ്പരയില്‍ പങ്കുണ്ടെന്ന് കരുതുന്ന കുറ്റവാളിയുടെ രേഖാചിത്രം ദേശീയ അന്വേഷണ ഏജന്‍സി പുറത്തു വിട്ടു.
ക്ഷേത്രത്തില്‍ ജൂലൈയ് ഏഴിന് അടുത്തടുത്ത സമയങ്ങളിലായി 10 സ്ഫോടനങ്ങളാണ് നടന്നത്. നിരവധി പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു.
കാറില്‍ വന്ന മൂന്ന് നാല് പേരാണ് സ്ഫോടനം നടത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ നേരത്തെ പറഞ്ഞിരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: