മണ്ണിടിച്ചില്‍; വീട്‌ അപകട ഭീഷണിയില്‍

Monday 8 August 2011 11:18 pm IST

കാസര്‍കോട്‌: മാര്‍ക്കറ്റ്‌ കുന്നിനു സമീപം മണ്ണിടിച്ചിലിനെത്തുടര്‍ന്ന്‌ ക്വാര്‍ട്ടേഴ്സും വീടും ഏതു നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയില്‍. മാര്‍ക്കറ്റ്‌ കുന്നിലെ അബ്ദുല്ലയുടെ വീടും ക്വാര്‍ട്ടേഴ്സുമാണ്‌ ഭീഷണിയിലായത്‌. ഇന്നലെ പുലര്‍ച്ചെയാണ്‌ വീടിനു താഴെയുള്ള സ്ഥലത്ത്‌ നിന്നും ശക്തമായി മണ്ണ്‌ ഇടിയാന്‍ തുടങ്ങിയത്‌. ഇതിനെത്തുടര്‍ന്ന്‌ വീട്ടുകാരും, ക്വാര്‍ട്ടേഴ്സിലുള്ളവരും മറ്റുസ്ഥലത്തേക്ക്‌ മാറിയിരിക്കുകയാണ്‌. മാര്‍ക്കറ്റ്‌ കുന്നിനു താഴെയുള്ള സ്വകാര്യ വ്യക്തി കെട്ടിടം പണിയാനായി കഴിഞ്ഞ വര്‍ഷം മണ്ണ്‌ നീക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ മണ്ണിടിച്ചില്‍ ഉണ്ടായത്‌. പിന്നീട്‌ കോണ്‍ക്രീറ്റ്‌ തൂണു നിര്‍മ്മാണം തുടങ്ങിയിരുന്നുവെങ്കിലും വീണ്ടും മണ്ണിടിച്ചിലിനെത്തുടര്‍ന്ന്‌ നിര്‍ത്തിവെക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ്‌ വീണ്ടും കോണ്‍ക്രീറ്റ്‌ തൂണുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്‌. എന്നാല്‍ ശക്തമായ മഴ കാരണം ഇന്നലെ രാവിലെ വീണ്ടും മണ്ണിടിയുകയായിരുന്നു. ഏതു നിമിഷവും വീടും ക്വാര്‍ട്ടേഴ്സും നിലം പൊത്തുമെന്ന സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.