മധ്യപ്രദേശ്‌ പാഠ്യപദ്ധതിയില്‍ ഇനി ഭഗവദ്‌ ഗീതയും

Tuesday 16 July 2013 10:02 pm IST

ഇന്‍ഡോര്‍: മധ്യപ്രദേശിലെ സ്കൂള്‍കുട്ടികള്‍ ഇനി മുതല്‍ ഭഗവദ്‌ ഗീതയില്‍ നിന്നുള്ള പാഠങ്ങളും പഠിക്കും. മഹദ്‌ ഗ്രന്ഥമായ ഭഗവദ്‌ ഗീതയുമായി ബന്ധപ്പെട്ട പാഠങ്ങള്‍ കൂടി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ്‌ മധ്യപ്രദേശ്‌ സര്‍ക്കരിന്റെ തീരുമാനം. ഇത്‌ സംബന്ധിച്ച വിജ്ഞാപനം ഈ മാസം ആദ്യം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന മാധ്യമിക്‌ ശിക്ഷാ മണ്ഡലുമായി നടത്തിയ ചര്‍ച്ചകള്‍ക്ക്‌ ശേഷമാണ്‌ വിഞ്ജാപനം പുറപ്പെടുവിച്ചത്‌.
ഭഗവദ്‌ ഗീതയിലെ അധ്യായങ്ങളുമായി ബന്ധപ്പെട്ട ഒരു അധ്യായം ഒമ്പതാം ക്ലാസ്‌ മുതല്‍ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള ഹിന്ദി പ്രത്യേക വിഷയത്തില്‍ ഉള്‍പ്പെടുത്തുന്നതിന്‌ മാധ്യമക്‌ ശിക്ഷാ മണ്ഡല്‍ അനുമതി നല്‍കി. 2013-14 അധ്യയന വര്‍ഷം മുതല്‍ ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ്‌ അനുമതി നല്‍കിയിരിക്കുന്നത്‌. 11, 12 ക്ലാസുകളിലെ ഇംഗ്ലീഷ്‌ പ്രത്യേക വിഷയത്തിലും ഭഗവദ്‌ ഗീത ഉള്‍പ്പെടുത്തുന്നതിനും അനുമതി ലഭിച്ചതായി വിജ്ഞാപനത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികളിലേക്ക്‌ ധാര്‍മിക വിദ്യാഭ്യാസം പകര്‍ന്ന്‌ നല്‍കുന്നതിനായി കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി ഗീത പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്‌ മധ്യപ്രദേശ്‌ സര്‍ക്കാര്‍ ശ്രമിച്ച്‌ വരികയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.