ആസിഡ്‌ ഒഴിച്ച്‌ വധശ്രമം; യുവതിക്കെതിരെ കേസെടുത്തു

Monday 8 August 2011 11:19 pm IST

ഉപ്പള: ദമ്പതികളെ ആസിഡ്‌ ഒഴിച്ച്‌ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിക്കെതിരെ മഞ്ചേശ്വരം പോലീസ്‌ കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ ഉപ്പള ഹിദായത്ത്‌ ബസാറിലെ അബ്ദുല്‍ റഹിമാന്‍ (൪൬), രണ്ടാംഭാര്യ നബീസത്ത്‌ മിസ്‌രിയ (൨൧) എന്നിവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ റഹിമാണ്റ്റെ ആദ്യ ഭാര്യയായ ഏരിയാല്‍ ബ്ളാര്‍ക്കോട്ടെ മിസ്‌രിയ ആണ്‌ ആസിഡ്‌ ഒഴിച്ചതെന്നു പറയുന്നു. പുലര്‍ച്ചെ തന്നെ വീട്ടുപരിസരത്ത്‌ എത്തിയ മിസ്‌രിയ ജനല്‍ വഴി ഇരുവരുടെയും ദേഹത്ത്‌ ആസിഡ്‌ ഒഴിക്കുകയും ഓടി രക്ഷപ്പെടുകയുമായിരുന്നുവത്രെ. അബ്ദുല്‍ റഹിമാണ്റ്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട്‌ കേസുള്ളതായി പോലീസ്‌ പറഞ്ഞു. തന്നെ പീഡിപ്പിക്കുന്നതായി കാണിച്ച്‌ രണ്ടുമാസം മുമ്പ്‌ ആദ്യഭാര്യ മിസ്‌രിയ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും പോലീസ്‌ പറഞ്ഞു. ഇതിനിടയില്‍ അബ്ദുല്‍ റഹിമാന്‍ നബീസത്ത്‌ മിസ്‌രിയെ രണ്ടാം വിവാഹം കഴിക്കുകയായിരുന്നുവത്രെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.