പീഡനം; മദ്രസ അധ്യാപകര്‍ക്കെതിരെ കേസ്

Monday 8 August 2011 11:20 pm IST

‌ചെര്‍ക്കള: മദ്രസ്സകളിലെ പീഡനകഥകള്‍ ഒന്നിനു പിറകെ ഒന്നായി പുറത്ത്‌ വരുന്നു. രണ്ട്‌ മാസം മുമ്പാണ്‌ കുന്നും കൈ മദ്രസയിലെ ലൈംഗിക പീഡനകഥ പുറത്തു വന്നത്‌. ചെങ്കള മേനങ്കോട്‌ ജൂമാമസ്ജിദ്‌ മദ്രസയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരുടെ കണ്ടെത്തലിനെ തുടര്‍ന്ന്‌ മൂന്ന്‌ അധ്യാപകര്‍ക്കെതിരെ പോലീസ്‌ കേസെടുത്തിരിക്കുകയാണ്‌. വിദ്യാനഗര്‍ പോലീസാണ്‌ കേസെടുത്തത്‌. ചൈല്‍ഡ്‌ ലൈന്‍ ഡയറക്ടര്‍ എ.എ.അബ്ദുല്‍ റഹിമാന്‍ നല്‍കിയ പരാതി പ്രകാരം ചെങ്കള മേനങ്കോട്‌ ജുമാമസ്ജിദ്‌ മദ്രസയിലെ അധ്യാപകരായ അഷ്‌റഫ്‌ ഹനീഫിഅല്‍ ഹമീദ്‌, ഖാദര്‍, അഷ്‌റഫ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌. ചേരൂറ്‍ കുന്നില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യം എന്ന സന്നദ്ധസംഘടനയാണ്‌ മദ്രസയിലെ പീഡനം സംബന്ധിച്ച വിവരം ചൈല്‍ഡ്‌ ലൈനിനെ അറിയിച്ചത്‌. ഇതേത്തുടര്‍ന്ന്‌ ചൈല്‍ഡ്ലൈനിലെ പാര്‍ട്ട്‌ ടൈം കൌണ്‍സിലിംഗ്‌ നടത്തി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവരികയായിരുന്നു. കൌണ്‍സിലിംഗിണ്റ്റെ വിശദ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്‌ സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ്‌ മദ്രസാ അധ്യാപകര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ്‌ കേസെടുത്തത്‌. കൌണ്‍സിലിംഗിനു വിധേയരായ ആറു പെണ്‍കുട്ടികള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ക്കു നല്‍കിയത്‌. മദ്രസയില്‍ ആറ്‌, ഏഴ്‌, എട്ട്‌ ക്ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികളാണ്‌ പീഡനത്തിനിരയായത്‌. പീഡനം സംബന്ധിച്ച്‌ രണ്ട്‌ കുട്ടികളുടെ രക്ഷിതാക്കള്‍ കഴിഞ്ഞ മാര്‍ച്ച്‌ ൧൧ ന്‌ ജമാഅത്ത്‌ കമ്മിറ്റിക്കു പരാതി കൊടുത്തിരുന്നുവെങ്കിലും പരാതിക്കാരെ ജമാഅത്ത്‌ കമ്മിറ്റി പുറത്താക്കുകയായിരുന്നുവത്രെ. ഇതിനെതിരെ ഖാസിക്കു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന്‌ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ അക്രമ-വധ ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്നാണ്‌ ചൈല്‍ഡ്‌ ലൈനിനു പരാതി നല്‍കിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.