ഹാര്‍ബര്‍ സമരത്തിന്‌ പിന്തുണ-ബിജെപി

Wednesday 17 July 2013 9:49 pm IST

കൊല്ലം: നീണ്ടകര ഫിഷിംഗ്‌ ഹാര്‍ബര്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക്‌ മത്സ്യവിപണത്തിന്‌ തുറന്നുകൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിന്‌ ബിജെപി പൂര്‍ണപിന്തുണ നല്‍കുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ എം. സുനില്‍.
ട്രോളിംഗ്‌ നിരോധനസമയത്ത്‌ നീണ്ടകരയില്‍ മാത്രം മത്സ്യതൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും തൊഴില്‍ നിഷേധിക്കുന്ന സമീപനം സര്‍ക്കാരിന്റെ പ്രീണന നയത്തിന്റെ ഭാഗമാണ്‌. ആയിരക്കണക്കിന്‌ തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചുകൊണ്ട്‌ കൊടും പട്ടിണിയിലേക്ക്‌ തള്ളിവിടുന്ന സര്‍ക്കാര്‍ സമീപനം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.