കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം വിജയത്തിലേക്ക്; പ്രതിഫലം അവഗണനമാത്രം

Thursday 18 July 2013 8:49 pm IST

എരുമേലി: എരുമേലി കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം വിജയത്തിലേക്ക് കുതിക്കുമ്പോഴും ഡിപ്പോക്ക് എന്നും അഗവണന മാത്രം. സംസ്ഥാനത്തെ ആദ്യത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 98-99 ല്‍ തുടങ്ങിയ എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോ വീണ്ടും ചരിത്രനേട്ടമാണ് കൈവരിക്കുന്നത്. സംസ്ഥനത്തെ അനുവദിച്ചിട്ടുളള സര്‍വ്വീസുകളെല്ലാം നടത്തി പ്രവര്‍ത്തന മികവ് കാട്ടിയ ഡിപ്പോയായി പരിഗണിച്ചിരിക്കുകയാണ്. ഇതേ മികവിലുള്ള മറ്റൊരു ഡിപ്പോ മൂന്നാര്‍ മാത്രമാണ്. എരുമേലിയില്‍ 20 സര്‍വ്വീസുകള്‍, എല്ലാം കെഎസ്ആര്‍ടിസി പറയുന്നതിനേക്കാള്‍ മികച്ച വരുമാനം. ശരാശരി 1.75 ലക്ഷം രൂപയുടെ മികവുറ്റ വരുമാനം ഉണ്ടാക്കുമ്പോള്‍ എട്ടുവര്‍ഷത്തിലധികം പഴക്കമുള്ള ബസ്സുകളാണ് സര്‍വ്വീസിനായി എത്തുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ അഞ്ചും, ഓര്‍ഡിനറി സര്‍വ്വീസുകള്‍ 15 മായി പ്രവര്‍ത്തിക്കുന്ന ഡിപ്പോയില്‍ 137 ജീവനക്കാരാണുള്ളത്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയില്‍ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക വിജയത്തിന് പിന്നില്‍ ജീവനക്കാരുടെ കഠിനപ്രയത്‌നമാണെന്നും നാട്ടുകാര്‍ പറഞ്ഞു. പ്രവര്‍ത്തന മികവുകൊണ്ട് ഉന്നതാധികാരികള്‍ എരുമേലിയുടെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കി തുടങ്ങിയെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ ബസ്സുകളുടെ കാലപ്പഴക്കം ജീവനക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. സ്ഥലപരിമിതിക്കുറവും ഡിപ്പോയെ തളര്‍ത്തുകയാണെന്നും ജീവനക്കാര്‍ പറഞ്ഞു. എറണാകുളം സോണിന്കീഴില്‍ വരുന്ന ഡിപ്പോകളില്‍ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധികളില്‍ പോലും മുഴുവന്‍ സര്‍വ്വീസുകള്‍ നടത്തിയ ഡിപ്പോ എരുമേലിമാത്രമാണെന്നും അധികൃതര്‍ പറഞ്ഞു. സാമ്പത്തിക വരുമാനം അടക്കമുള്ള പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ സബ്ഡിപ്പോ ആയി ഉയര്‍ത്താനുള്ള നടപടി ഉണ്ടാകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.