മുണ്ടക്കയം: കൊല്ലം-തേനി ദേശീയപാതയില്‍ മുണ്ടക്കയത്തിനടുത്ത് ചിറ്റടിക്കും ചോറ്റിയ്ക്കും ഇടയില്‍ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് കാര്‍യാത്രക്കാരനായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന കരിനിലം പുതുപറമ്പില്‍ മനു (20), സഹോദരി സോളി (36), സോളിയുടെ പത്തുമാസം പ്രായമുള്ള മകള്‍ കാര്‍ത്തു എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടക്കയത്തുനിന്നും പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസ്സും കാഞ്ഞിരപ്പള്ളിയില്‍നിന്നും കരിനിലത്തേക്കു വരികയായിരുന്ന കാറുമാണ് ഇന്നലെ 2.30ഓടെ അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: