ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി വിവിധ പ്രചാരണ സമിതികള്‍ രൂപീകരിച്ചു. ബിജെപി ആസ്ഥാനത്തു നടന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ പാര്‍ട്ടി സ്വീകരിച്ചത്.
പാര്‍ട്ടി നേതാക്കളായ എല്‍.കെ.അദ്വാനി,നരേന്ദ്രമോദി,അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ രാജ്യവ്യാപകമായി വലിയ റാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കാനും തീരുമാനിച്ചു. ആഗസ്ത് 5ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗം ചര്‍ച്ച ചെയ്തു.
നവംബറില്‍ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജയിപ്പിക്കുന്നതിനായുള്ള ചുമതലകളും യോഗത്തില്‍ വിവിധ നേതാക്കള്‍ക്ക് നല്കി. യോഗത്തിന്റെ തീരുമാനങ്ങള്‍ ഇന്ന് പാര്‍ട്ടി ആസ്ഥാനത്തു നടക്കുന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി,സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍ എന്നിവര്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: