ജില്ലാ ആശുപത്രിയിലെ 14-ാംവാര്‍ഡില്‍ വെള്ളക്കെട്ട്

Friday 19 July 2013 9:20 pm IST

കോട്ടയം: ജില്ലാ ആശുപത്രിയിലെ പതിനാലാം വാര്‍ഡില്‍ വെള്ളക്കെട്ട് എന്ന് ആക്ഷേപം. വാര്‍ഡിലേക്ക് ഒഴുകി പരക്കുന്ന വെള്ളം രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ഈ വാര്‍ഡിലെ നഴ്‌സസ് റൂമാണ് ചോര്‍ന്നൊലിക്കുന്നത്. ഈ വെള്ളം വാര്‍ഡിലേക്കും ഒഴുകി എത്തുന്നുണ്ട്. നേരത്തെ പത്താംവാര്‍ഡില്‍ കിടത്തിയിരുന്ന പതിനാലോളം രോഗികളെയാണ് അടുത്തദിവസം ഈ വാര്‍ഡിലേക്ക് മാറ്റിയതെന്ന് രോഗികള്‍ പറഞ്ഞു. പത്താംവാര്‍ഡിലെ വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപണി നടത്താനാണത്രെ വാര്‍ഡ് അടച്ചത്. എന്നാല്‍ ഇവിടെ അറ്റകുറ്റപ്പണികള്‍ പണികള്‍ നടത്തിയില്ലെന്ന് രോഗികള്‍ പറയുന്നു. ആസ്മരോഗബാധിതരായവരാണ് ഇവിടെ പ്രവേശിപ്പിച്ചവരില്‍ ഏറെയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.