പാലാ: ഗുരുദേവ ദര്‍ശനങ്ങള്‍ ലോകത്തിന് മുഴുവന്‍ പ്രകാശം നല്‍കിയതായി എന്‍എസ്എസ് മീനച്ചില്‍ യൂണിയന് പ്രസിഡന്റ് സി.പി ചന്ദ്രന് നായര്‍. മനുഷ്യകുലത്തെ ഒന്നായി കാണുവാനും അസമത്വങ്ങള്‍ക്കെതിരെ പോരാടുവാനുമാണ് ഗുരുദേവന് ആഹ്വാനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചതയദിനാഘോഷങ്ങളോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന് സംഘടിപ്പിക്കുന്ന മഹാഗുരു മഹാറാലി എന്ന പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി ചന്ദ്രന് നായര്‍. എസ്എന്‍ഡിപി മീനച്ചില്‍ യൂണിയന് പ്രസിഡന്റ് ഗോപിശാസ്താപുരം അധ്യക്ഷതവഹിച്ചു. യൂണിയന് സെക്രട്ടറി അഡ്വ. കെ.എം.സന്തോഷ്കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. യൂണിയന് വൈസ്പ്രസിഡന്റ് രാജപ്പന് ഒഴാങ്കല്‍, പി.എസ് ശാര്‍ങ്ധരന്‍, പി.എസ് ഷാജിമുകളേല്, കെ.ആര് ഷാജിതലനാട്, രവീന്ദ്രന് ഈരാറ്റുപേട്ട, സുരേഷ് ഇട്ടിക്കുന്നേല്, പ്രദീപ് പ്ലാച്ചേരില്‍, ഷാജി കടപ്പൂര്, അംബിക സുകുമാരന്‍, സജീവ് വയല, മനോജ് പുലിയള്ളില്‍, ഷാജി കെഴുവംകുളം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: