പൊന്‍കുന്നം: ഇന്ത്യന്‍ ക്രിക്കറ്റ്താരം ശ്രീശാന്തും കുടുംബവും ഇന്നലെ പൊന്‍കുന്നം ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ചെറുവള്ളിക്കാവിലെ ജഡ്ജയമ്മാവന് വഴിപാട് സമര്‍പ്പിക്കാന്‍ എത്തിയ ശ്രീശാന്ത് 9 മണിയോടെ മടങ്ങി. ശ്രീശാന്തിനൊപ്പം സഹോദരി ഭര്‍ത്താവ് മധുബാലകൃഷ്ണനും, അച്ഛന് ശാന്തകുമാരനും അമ്മ സാവിത്രിദേവിയും ഉണ്ടായിരുന്നു. ശ്രീശാന്ത് തീഹാര്‍ ജയിലില്‍ കഴിയുന്ന അവസരത്തില്‍ ശ്രീശാന്തിന്റെ മാതാപിതാക്കള്‍ ചെറുവള്ളിക്കാവില്‍ വരികയും വഴിപാട് നേരുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീശാന്തിന്റെ ഇന്നലത്തെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: