പമ്പാവാലി: ശബരിമല വനാതിര്‍ത്തി മേഖലയായ നാറാണംതോട് മേഖലയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന തേക്ക് മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് വനംവകുപ്പ്. എന്നാല്‍ ഇവരെ അറസ്റ്റു ചെയ്യാന്‍ ആരും സ്ഥലത്തില്ലെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും കണമല ഫോറസ്റ്റ് റേഞ്ചര്‍ ടി.എസ്.സുരേഷ്ബാബു പറഞ്ഞു.
വനംകൊള്ളയുമായി ബന്ധപ്പെട്ട് വെട്ടിക്കടത്തിയ തടികള്‍ വാങ്ങിയ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൂന്നു പ്രതികളെ വനംവകുപ്പ് തിരിച്ചറിഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിയാത്ത വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: