മേഘാലയയില്‍ നാല് വിമതര്‍ കൊല്ലപ്പെട്ടു

Tuesday 9 August 2011 3:43 pm IST

ഷില്ലോങ്: മേഘാലയിലെ വിമത ഗ്രൂപ്പായ ഗരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ നാലു പ്രവര്‍ത്തകര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ജി.എന്‍.എല്‍.എ യുടെ കമാന്‍ഡറും ഉള്‍പ്പെടുന്നു. വെടിവയ്‌പില്‍ ഒരു പോലീസ്‌ ഓഫിസര്‍ക്ക് പരിക്കേറ്റു. വില്യം നഗറിലെ മധ്യ മേഖലയില്‍ വിമത പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ജി.എന്‍.എല്‍.എ കമാന്‍ഡര്‍ റോസ്റ്റര്‍ സങ്മയാണ് കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു. രണ്ട്‌ വിമതര്‍ രക്ഷപ്പെട്ടതായും പോലീസ്‌ പറഞ്ഞു. ഇവരില്‍ നിന്ന്‌ ഒരു എകെ-81 , എം.കെ-16 റൈഫിളുകളും, പിസ്റ്റള്‍, ഗ്രനേഡ്‌, മാസികകള്‍, രണ്ട്‌ മൊബൈല്‍ ഫോണുകളും കുറെ സിമ്മുകളും പിടിച്ചെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.