സാംസങ്ങില്‍ നിന്നും ഗാലക്സി ടാബ്‌ 3 സീരീസ്‌ ടാബ്ലറ്റുകള്‍

Saturday 20 July 2013 7:31 pm IST

കൊച്ചി: സാംസങ്ങ്‌ ഇലക്ട്രോണിക്സ്‌ ഗാലക്സി ടാബ്‌3 ശ്രേണിയില്‍ പെട്ട രണ്ട്‌ പുതിയ ടാബ്ലറ്റുകള്‍ വിപണിയിലെത്തിച്ചു. 8 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ഗാലക്സി ടാബ്‌3 311 ഉം 7 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ഗാലക്സി ടാബ്‌3 211 ഉം ആണ്‌ പുതിയ ടാബ്ലറ്റുകള്‍.
1.5 ജിബി റാമോടുകൂടിയ 1.5 ജിഗാഹെര്‍ട്സ്‌ ഡ്യൂവല്‍കോര്‍ പ്രോസസറാണ്‌ ഗാലക്സി ടാബ്‌3 311 ന്‌ ശക്തി പകരുന്നത്‌. ആന്‍ഡ്രോയ്ഡ്‌ ജെല്ലിബീന്‍ 4.2 ആണ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം. 16 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്‌. മൈക്രോ എസ്ഡി കാര്‍ഡ്‌ വഴി 64 ജിബി വരെ മെമ്മറി ഉയര്‍ത്താം. 4450 എംഎഎച്ച്‌ ആണ്‌ ബാറ്ററിയുടെ കരുത്ത്‌. 5 മെഗാപിക്സല്‍ റിയര്‍ ക്യാമറയ്ക്കു പുറമേ വീഡിയോ കോളിംഗിനായി 1.9 മെഗാപിക്സല്‍ ഫ്രണ്ട്‌ ക്യാമറയും ഉണ്ട്‌.
3 ജി സൗകര്യത്തോടുകൂടിയ മോഡലിന്‌ 25,725 രൂപയും വൈഫൈ മാത്രമുള്ള മോഡലിന്‌ 21,945 രൂപയുമാണ്‌ വില. ഗാലക്സി ടാബ്‌3 211 ന്‌ 1.2 ജിഗാഹെര്‍ട്സ്‌ ഡ്യൂവല്‍ കോര്‍ പ്രോസസറാണുള്ളത്‌. റാം 1 ജിബി. 8 ജിബി ഇന്റേണല്‍ മെമ്മറി 32 ജിബി വരെ വര്‍ധിപ്പിക്കാം. 4000 എംഎഎച്ച്‌ ആണ്‌ ബാറ്ററി. ജെല്ലിബീന്‍ 4.1 ഓപ്പറേറ്റിംഗ്‌ സിസ്റ്റവും 3 മെഗാപിക്സല്‍ റിയര്‍ ക്യാമറയുമുണ്ട്‌. ഫ്രണ്ട്‌ ക്യാമറ 1.3 മെഗാപിക്സല്‍. വില 17,745 രൂപ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.