പെട്രോള്‍ വില കുറയാന്‍ സാധ്യത

Tuesday 9 August 2011 5:16 pm IST

ന്യൂദല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞതോടെ, പെട്രോള്‍ വില ലിറ്ററിന് ഒന്നര രൂപ കുറയ്ക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ്‌ 15,16 തീയതികളില്‍ കുറഞ്ഞ വില പ്രാബല്യത്തില്‍ വരുമെന്നാണ്‌ ലഭ്യമാകുന്ന സൂചനകള്‍. പെട്രോളിന്റെ ആഗോളവില കുറഞ്ഞതും അതേ നിലയില്‍ തുടരുകയും ചെയ്താല്‍ വില കുറയ്ക്കുമെന്ന് പെട്രോളിയം മന്ത്രി എസ്.ജയപാല്‍ റെഡ്ഡി വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ, പെട്രോള്‍ വില വന്‍തോതില്‍ ഉയര്‍ത്തിയിരുന്നു. ആഗോള അസംസ്കൃത എണ്ണയുടെ വില കുറയുന്നത്‌ ഇന്ത്യയിലെ പണപ്പെരുപ്പത്തെ നിയന്ത്രിക്കുമെന്ന്‌ ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.