കണ്ണൂരില്‍ എട്ട് വയസുകാരിക്ക് പീഡനം; യുവാവ് അറസ്റ്റില്‍

Sunday 21 July 2013 2:36 pm IST

കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് എട്ട് വയസുകാരിയായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് കുറ്റിക്കോള്‍ സ്വദേശിയായ രജീഷാണ് പിടിയിലാത്. ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ജൂണ്‍ പതിനഞ്ചിനാണ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് നേരെ പെയിന്റിങ് തൊഴിലാളിയായ യുവാവിന്റെ അതിക്രമം ഉണ്ടായത്. പെണ്‍കുട്ടി സ്കൂള്‍ വിട്ടു വരുന്ന വഴിയിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇയാള്‍ കുട്ടിയെ കടന്ന് പിടിക്കുകയും കുറ്റിക്കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. ഇതില്‍ ഭയന്നുപോയ പെണ്‍കുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല. സ്കൂളില്‍ അസ്വസ്ഥയായി ഇരിക്കുന്ന കുട്ടിയെ കണ്ട അധ്യാപികര്‍ വിവരം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ പിതാവിന്റെ പരാതിപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.