കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിലെ എണ്ണ പൈപ്പ് ലൈനില്‍ ചോര്‍ച്ചയുള്ളതായി സംശയത്തെ തുടര്‍ന്ന് അധികതൃതര്‍ പരിശോധന നടത്തി. രാവിലെ 9.30 ഓടെയാണ് പനമ്പിള്ളി നഗറിലെ റോഡിന് സമീപം എണ്ണ പടര്‍ന്നതായി കണ്ടെത്തിയത്. റോഡില്‍ പടര്‍ന്ന എണ്ണ ഫയര്‍ഫോഴ്സ് വെള്ളം ചീറ്റിച്ച് കഴുകികളഞ്ഞെങ്കിലും വീണ്ടും എണ്ണ പടരുന്നതായി കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് കൊച്ചിന് റിഫൈനറി അധികൃതരും ഇന്ത്യന്‍ ഓയില്‍ അധികൃതരും എത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനയ്ക്കായി ബിപിസിഎല്‍ അധികൃതര്‍ എത്തും. എണ്ണ ചോര്‍ച്ചയുണ്ടായതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. മേയര്‍ ടോണി ചമ്മണിയും സ്ഥലത്തെത്തി ഉദ്യാഗസ്ഥരുമായി ചര്‍ച്ച നടത്തി. റോഡു കുഴിച്ച് പരിശോധിക്കാന്‍ നഗരസഭ അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: