ബസ്റ്റാഡ്(സ്വീഡന്): സ്വീഡിഷ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസിന് കിരീടം. സ്വീഡിഷ് താരമായ ജൊഹന്ന ലാര്‍സനെയാണ് നേരിട്ടുള്ള സെറ്റുകളില്‍ കലാശപ്പോരാട്ടത്തില്‍ സെറീന കീഴടക്കിയത്. സ്കോര്‍ 6-4, 6-1.
സെറീനയുടെ കരിയറിലെ അന്‍പത്തിമൂന്നാം ഡബ്ല്യൂടിഎ കിരീടമാണിത്. ഇക്കഴിഞ്ഞ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടില്‍ പുറത്തായ സെറീനയുടെ ശക്തമായ തിരിച്ചുവരവിനാണ് ഇവിടെ സാക്ഷ്യം വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: