തിരുവനന്തപുരം: എംബിബിഎസ്-ബിഡിഎസ് കോഴ്സുകളിലേക്ക് 2013-14 വര്‍ഷത്തേക്ക് പ്രത്യേക ഓണ്‍ലൈന്‍ അലോട്ട്മെന്റ് നടത്തുന്നതിന്റെ ഭാഗമായുള്ള ഓപ്ഷന് രജിസ്ട്രേഷന് നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കും. പുതുക്കിയ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്നുമുതല്‍ ഈമാസം 29ന് വൈകീട്ട് മൂന്നുമണിവരെ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലൂടെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഈമാസം 27നാണ് ട്രയല്‍ അലോട്ട്മെന്റ്. 30ന് രാത്രി എട്ടുമണിക്ക് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 31 മുതല്‍ ആഗസ്ത് അഞ്ചുവരെ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ എസ്ബിടിയുടെ നിശ്ചിതശാഖകളില്‍ പണമടച്ച് അതത് കോളജുകളില്‍ പ്രവേശനം നേടണം.
ആഗസ്ത് ഏഴിന് കോളജ് അധികാരികള്‍ നോണ്‍ ജോയിനിങ് റിപോര്‍ട്ട് പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഓഫിസില്‍ വൈകീട്ട് അഞ്ചുമണിക്കു മുമ്പായി എത്തിക്കണം. ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികളെ യാതൊരു കാരണവശാലും അലോട്ട്മെന്റിന് പരിഗണിക്കില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇന്റര്‍നെറ്റ് സൗകര്യമുള്ള ഓപ്ഷന് ഫെസിലിറ്റേഷന്‍ സെന്ററുകളും ഹെല്‍പ്പ് ഡെസ്കുകളും സംസ്ഥാനത്തുടനീളം ഇക്കാലയളവില്‍ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: