എക്‌സിറ്റ് പോള്‍ നിരോധിക്കാന്‍ നീക്കം

Monday 22 July 2013 1:49 pm IST

ന്യൂദല്‍ഹി തെരഞ്ഞെടുപ്പിനു മുന്നോടിയായി മാധ്യമങ്ങള്‍ നടത്തുന്ന എക്‌സിറ്റ് പോളുകളും അഭിപ്രായ വോട്ടെടുപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വോട്ടെടുപ്പിനെ ഇത്തരം സര്‍വേകളും മറ്റും സ്വാധീനിക്കുന്നുവെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇവ നിരോധിക്കണമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് സര്‍ക്കാരിനോടു ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ മുതല്‍ എക്‌സിറ്റ് പോളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനായി നിയമതടസങ്ങളൊന്നുമില്ലെന്ന് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടികളാരംഭിച്ചിരിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പിനു 48 മണിക്കൂര്‍ മുമ്പ് മാത്രമാണ് എക്‌സിറ്റ് പോളുകള്‍ നിരോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.