ചൈനയില്‍ ശക്തമായ ഭൂചലനം; 47 പേര്‍ മരിച്ചു

Monday 22 July 2013 10:41 pm IST

ബീജിംഗ്: ചൈനയില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് 47 പേര്‍ മരിച്ചു. 300 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിരവധി പേരെ കാണാതായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലാണ് തിങ്കളാഴ്ച രാവിലെ ഭൂചലനമുണ്ടായത്. ഭൂമിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ആദ്യചലനത്തിനു ശേഷം 5-6 വരെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും ഉണ്ടായതായി ഭൂചലന നിരീക്ഷണകേന്ദ്രം അറിയിച്ചു. 26 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഗാന്‍സു പ്രവിശ്യയിലെ ഡിന്ഞി മേഖലയിലാണ് ഭൂകമ്പം കൂടുതല്‍ നാശം വിതച്ചത്. നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.