ബിജെപി പൊതുയോഗം ഇന്ന്‌

Tuesday 9 August 2011 6:51 pm IST

തളിപ്പറമ്പ്‌: അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്ര സര്‍ക്കാര്‍ രാജിവെക്കുക, അഴിമതിയും കള്ളപ്പണവും തുടച്ചു നീക്കുക എന്നീ മുദ്രാവാക്യങ്ങളുമായി ബിജെപി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിണ്റ്റെ ഭാഗമായി തളിപ്പറമ്പിലും പുതിയതെരുവിലും ഇന്ന്‌ വൈകുന്നേരം 5 മണിക്ക്‌ പൊതുയോഗം സംഘടിപ്പിക്കും. തളിപ്പറമ്പില്‍ ബിജെപി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബസ്സ്റ്റാന്‍ഡ്‌ പരിസരത്തും പുതിയതെരു ടൌണിലുമാണ്‌ പൊതുയോഗം. സംസ്ഥാന സെക്രട്ടറി വി.വി.രാജന്‍, ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ജിത്ത്‌, പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്‌ പി.കെ.വേലായുധന്‍, ജില്ലാ ജനറല്‍ സെക്രട്ടറി യു.ടി.ജയന്തന്‍, സെക്രട്ടറി വിജയന്‍ വട്ടിപ്രം എന്നിവര്‍ സംസാരിക്കും.