കടുത്തുരുത്തി: തളിയില്‍ മഹാദേവക്ഷേത്രത്തിലെ പള്ളിവേട്ടഭൂമി സംരക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ബിജെപി കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കുടുത്തുരുത്തിയില്‍ ടാക്സി സ്റ്റാന്‍ഡ് നിര്മ്മിച്ചുനല്കണമെന്നുള്ള വര്‍ഷങ്ങളായിട്ടുള്ള ആവശ്യം പഞ്ചായത്ത് നടപ്പാക്കിയിട്ടില്ല. ഈ വിഷയത്തില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചിട്ടുള്ളത്.
ഈ വിഷയം ജനങ്ങളെ തമ്മില്‍ തല്ലിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ അധികൃതര്‍ ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജയപ്രകാശ് തെര്ക്കടത്ത് അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി മനോജ് കൃഷ്ണന്, വൈസ്പ്രസിഡന്റ് എം.ആര്.ഷാജു, സന്തോഷ്കളപ്പുര, എം.ശ്രീകുമാര്‍, കെ.കെ.മനോഹരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: