കെ.കെ.ഏബ്രാഹം സഹകരണ പ്രസ്ഥാനത്തെ ദേശീയതലത്തില്‍ ശ്രദ്ധേയനാക്കിയ അതികായന്‍

Monday 22 July 2013 9:10 pm IST

പാലാ: സഹകരണ മേഖലയുടെ ശാക്തീകരണത്തനു വളര്‍ച്ചയ്ക്കും നിസ്തുല സംഭാവനകള്‍ നല്‍കിയ അതികായനെയാണ് പ്രൊഫ. കെ.കെ.എബ്രാഹമിന്റെ മരണത്തിലൂടെ നഷ്ടമായത്. മികച്ച അദ്ധ്യാപകനും കോണ്‍ഗ്രസ് നേതാവുമായിരുന്നു അദ്ദേഹം. സഹകരണ രംഗത്ത് നല്‍കിയ സംഭാവനയാണ് പ്രൊഫ. കെ.കെ.എബ്രാഹത്തെ ദേശീയതലത്തില്‍ ശ്രദ്ധേയനാക്കിയത്. 1982ല്‍ പാലാ മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ഭരണസമിതിയംഗമായി വന്ന അദ്ദേഹം 85 മുതല്‍ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. 2003-04 കാലഘട്ടത്തില്‍ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പ്രസിഡന്റ്, 1999മുതല്‍ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഡയറക്ടര്‍, കോട്ടയം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ 1986-89 കാലയളവില്‍ പാലാ മില്‍ക്ക് സപ്ലൈസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 27 വര്‍ഷങ്ങളായി പാല മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിനു കീഴിലുള്ള ഭാരതത്തിലെ ഏറ്റവും വലിയ ബ്ലോക്ക് റബ്ബര്‍ പ്രോസസിംഗ് ഫാക്ടറിയുടെ പ്രസിഡന്റാണ്. 1992 മുതല്‍ ഇന്ത്യന്‍ ബ്ലോക്ക് റബ്ബര്‍ പ്രോസസേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാനാണ്. 1995ല്‍ മലേഷ്യയില്‍ ബ്ലോക്ക് റബ്ബര്‍ പ്രോസസിംഗ് ട്രെയിനിംഗ് പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ചെറുകിട റബ്ബര്‍ കര്‍ഷകരുടെ പ്രതിനിധിയായി ദീര്‍ഘകാലമായി അദ്ദേഹം റബ്ബര്‍ ബോര്‍ഡ് അംഗമാണ്. പാലാ മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ കീഴിലുള്ള സുലഭ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന പ്രാഗത്ഭ്യം വിളിച്ചറിയിക്കുന്നു. റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിതനായിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.