തൃശൂര്‍: കോണ്‍ഗ്രസ് തനിക്ക് ക്വട്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. സരിതയുടഎ രഹസ്യ മൊഴിയില്‍ പിസി ജോര്‍ജ്ജിനെതിരെ പരാമര്‍ശിച്ചിട്ടുണ്ടെന്ന് ആരോപണത്തിനിടയിലാണ് ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍.
ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന് സരിത ആവശ്യപ്പെട്ട എം.എല്‍.എയെ പരിചയപ്പെടുത്തിയത് പി.സി. ജോര്‍ജ്ജ് ആണെന്നാണ് സരിതയുടെ രഹസ്യമൊഴിയത്രെ. ഇതോടെ പി.സി. ജോര്‍ജ്ജിന്റെ വാദങ്ങള്‍ പൊളിയുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്.
ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിത തന്നെ ആദ്യം സമീപിച്ചെന്നും എന്നാല്‍ കള്ളത്തരം മനസിലാക്കിയ താന്‍ സരിതയുടെ കെണിയില്‍ പെട്ടിട്ടില്ലെന്നും പി.സി. ജോര്‍ജ്ജ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സരിതയുടെ രഹസ്യമൊഴി പുറത്തുവരുന്നതോടെ ജോര്‍ജ്ജും പ്രതിരോധത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: