ബേലൂര്‍: കര്‍ണാടകയിലെ ബേലൂരിന് സമീപം ബസ് തടാകത്തിലേക്ക് മറിഞ്ഞ്് ഏഴ് മരണം. 35 പേര് പരിക്കുകളോടെ രക്ഷപ്പെട്ട്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സാണ് ബാംഗ്ലൂരില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഹസ്സന് ജില്ലയിലെ തടാകത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.
50-60ഓളം പേരുമായി സക്ലേഷ്പൂരില്നിന്ന് ബേലൂരിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് വിഷ്ണുസമുദ്ര തടാകത്തിലേക്ക് മറിയുകയായിരുന്നു. ബസ്സിലുണ്ടായിരുന്നവരിലധികവും വിദ്യാര്‍ത്ഥികളായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: