വടവാതൂര്‍: മകന്റെ പ്ലസ്വണ് പ്രവേശനത്തിനുവേണ്ടി അച്ഛന് 66 കെവി ലൈനില്‍ ടവറില്‍ കയറി മണിക്കൂറുകളോളം ആത്മഹത്യാഭീഷണി മുഴക്കി. വടവാതൂര്‍ ചെമ്പോല തൈപ്പറമ്പില്‍ വീട്ടില്‍ സുരേഷ്(സാബു 46)ആണ് മണിക്കുറുകളോളം 66 കെവി ലൈനില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. സുരേഷ് ടവറിലേക്ക് കയറുന്നതുകണ്ട നാട്ടുകാര്‍ കെഎസ്ഇബി ഓഫീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു.
പ്ലസ്വണ് ഏകജാലകത്തില്‍ ഇതുവരെ മകന് അഡ്മിഷന് ലഭിക്കാതിരുന്നതിനാലാണ് താന്‍ ആത്മഹത്യാഭീഷണി മുഴക്കിയതെന്ന് സുരേഷ് പോലീസിനോട് പറഞ്ഞു. ഒടുവില്‍ പഞ്ചായത്തധികൃതര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ബന്ധപ്പെട്ടു. പ്ലസ്വണ് പ്രവേശനം തരപ്പെടുത്താമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സുരേഷ് ടവറില്‍ നിന്നും ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: