എരുമേലിയില്‍ വീണ്ടും ഭിത്തിതുരന്ന് മോഷണശ്രമം

Tuesday 23 July 2013 9:39 pm IST

പമ്പാവാലി: എരുമേലി ഗ്രാമപഞ്ചായത്തില്‍ വീണ്ടും ഭിത്തി തുരന്ന് മോഷണശ്രമം. ഇത് മൂന്നാം തവണയാണ് ഭിത്തി തുരന്നുള്ള മോഷണവും മോഷണശ്രമവും നടക്കുന്നത്. മുക്കൂട്ടുതറ സര്‍വ്വീസ് സഹകരണബാങ്കിന്റെ പമ്പാവാലിയിലുള്ള ബാങ്ക് കെട്ടിടത്തിന്റെ പിറകുവശത്തെ ഭിത്തിതുരന്നാണ് മോഷണശ്രമം നടന്നത്. കഴിഞ്ഞദിവസം രാത്രിയില്‍ ഭിത്തി തുരന്ന് മോഷണം നടന്നത്തുന്നതിനിടെ ടൗണില്‍ കൂടി പോയ മീന്‍പിടുത്തക്കാരാണ് ബാങ്ക് കെട്ടിടത്തില്‍ ആളനക്കം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ലൈറ്റ് അടിച്ച് നോക്കിയപ്പോള്‍ രണ്ടുമോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടതായും നാട്ടുകാരായ മീന്‍പിടുത്തക്കാര്‍ പറഞ്ഞു. ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും ബാങ്ക് അധികൃതരും ഓടിയെത്തി തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. മണിമല പോലീസ് സിഐ അശോക്, എരുമേലി എസ്‌ഐ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.