തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി സി ജോര്‍ജ് ഉടന്‍ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ എം മാണി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ തീരുമാനമാകും അന്തിമമായി കൈകൊള്ളുക.
അതിനിടെ ജോര്‍ജ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രി സ്വയം രാജിവച്ച് പുറത്തു പോകണമെന്ന പ്രസ്താവനയെ തുടര്‍ന്നാണ് യുഡിഎഫില്‍ ജോര്‍ജിന്റെ രാജിക്കായി മുറവിളി ഉയര്‍ന്നത്.
താനായിരുന്നു മുഖ്യമന്ത്രിയുടെ കസേരയിലെങ്കില്‍ നേരത്തെ രാജിവയ്ക്കുമായിരുന്നെന്ന് പറഞ്ഞ ജോര്‍ജിനോട് അത്ര ധാര്‍മികതയുണ്ടെങ്കില്‍ ജോര്‍ജ് രാജിവയ്ക്കട്ടെയെന്ന് പി ടി തോമസ് എം പി പ്രതികരിച്ചിരുന്നു.
തുടര്‍ന്ന് ജോര്‍ജിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് മാണിയും കൂടി പറഞ്ഞതോടെയാണ് ജോര്‍ജ് രാജി സന്നദ്ധത അരിയിച്ചത്. ഇന്നലെ രാജി സന്നദ്ധത അറിയിച്ച ജോര്‍ജ് മാണിയുടെ അനുമതി തേടുകയും ചെയ്തു.
എന്നാല്‍ ജോര്‍ജ്ജ് രാജിവെക്കേണ്ടെന്നാണ് കെ എം മാണിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: