ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ കോണ്‍ഗ്രസ്‌ അക്രമം

Tuesday 9 August 2011 10:19 pm IST

പാനൂറ്‍: താഴെ പൂക്കോം പന്ന്യന്നൂരില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ കോണ്‍ഗ്രസ്സ്‌ അക്രമം. ആര്‍എസ്‌എസ്‌ മണ്ഡലം കാര്യവാഹ്‌ ഉള്‍പ്പെടെ ആറു പേര്‍ക്ക്‌ അക്രമത്തില്‍ പരിക്കേറ്റു. താഴെ പൂക്കോം പന്ന്യന്നൂറ്‍ കുറുംബ ഭഗവതി ക്ഷേത്ര പരിസരത്തു വെച്ചാണ്‌ കഴിഞ്ഞ ദിവസം രാത്രി ഇരുപതോളം വരുന്ന കോണ്‍ഗ്രസ്‌ അക്രമികള്‍ അക്രമം നടത്തിയത്‌. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരായ അജയ്‌, ഷനോജ്‌ എന്നിവരെ തടഞ്ഞു നിര്‍ത്തി മര്‍ദ്ധിക്കുകയും ഇവരുടെ നിലവിളി കേട്ട്‌ ഓടിയെത്തിയ പെരിങ്ങളം ആര്‍എസ്‌എശ്‌ മണ്ഡല്‍ കാര്യവാഹ്‌ കെ.രമീഷ്‌, ജയചന്ദ്രന്‍, സൂരജ്‌, അനില്‍ എന്നിവരെയും സായുധരായെത്തിയ മുസ്ളീം ലീഗ്‌ സംഘം അക്രമിക്കുകയായിരുന്നു. മൂക്കിന്‌ വെട്ടേറ്റ രമീഷിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെവിക്ക്‌ സാരമായി പരിക്കേറ്റ സുരാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയുലും മറ്റുള്ളവരെ പാനൂറ്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ക്ഷേത്ര പരിസരത്ത്‌ ശാഖ നടത്തുന്നതിനെച്ചൊല്ലി പ്രദേശത്ത്‌ നിരന്തരം ഭീഷണി നിലനിന്നിരുന്നു. ശാഖയില്‍ പോകുന്ന വിദ്യാര്‍ത്ഥികളെ നിരന്തരം ഭീഷണിപ്പെടുത്തിയും മറ്റും പിന്തിരിപ്പിക്കാനുള്ള സമീപനം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ അക്രമത്തിന്‌ കോണ്‍ഗ്രസ്സ്‌ നേതൃത്വം തയ്യാറായത്‌. കുന്നോത്ത്‌ പവിത്രന്‍, ദിനേശ്‌ മാസ്റ്റര്‍, സി.പി.ശശിയുടെ മകന്‍ മിത്തു, മണി എന്ന ചന്ദ്രമോഹന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. സംഭവത്തില്‍ പാനൂറ്‍ പോലീസ്‌ കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.