മുംബൈ: അലക്ഷ്യമായി വാഹനമോടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് ജീവഹാനി ഉണ്ടാകാനിടയായ കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് സല്മാന് ഖാനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യാകുറ്റം ചുമത്തി.
കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ സല്മാന് ഖാന് ലഭിച്ചേക്കാം. താരതമ്യേന കുറഞ്ഞ കുറ്റമായ അശ്രദ്ധ മൂലമുള്ള മരണം എന്ന വകുപ്പാണ് നേരത്തേ പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
എന്നാല്‍, 17 ദൃക്സാക്ഷികളെ വിചാരണ ചെയ്തശേഷം മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് തന്നെ കൂടുതല്‍ ശക്തമായ വകുപ്പായ മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയ ശേഷം സെഷന്‍സ് കോടതിക്ക് കേസ് കൈമാറുകയായിരുന്നു.
ഇതു കൂടാതെ മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇന്ന് സല്മാന് കോടതിയില്‍ ഹാജരാവുകയും ചെയ്തു. 2002 സെപ്തംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. ബാന്ദ്രയിലെ ബേക്കറിക്ക് മുന്നില്‍ ഉറങ്ങിക്കിടന്നവര്‍ക്കു മേലെ സല്മാന് ഖാന്റെ കാര്‍ പാഞ്ഞുകയറിയതില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: