മുസ്ളീം ലീഗ്‌ അക്രമത്തില്‍ രണ്ട്‌ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ പരിക്ക്‌

Tuesday 9 August 2011 10:19 pm IST

പാനൂറ്‍: വിളക്കോട്ടൂരില്‍ മുസ്ളീം ലീഗ്‌ അക്രമത്തില്‍ രണ്ട്‌ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു. പള്ളിക്കു മുന്നില്‍ മറ്റ്‌ വാഹനങ്ങള്‍ക്ക്‌ പോകാന്‍ സാധിക്കാത്ത തരത്തില്‍ വണ്ടികള്‍ നിര്‍ത്തിയിട്ടതിനെക്കുറിച്ച്‌ ചോദിച്ച ബൈക്ക്‌ യാത്രക്കാരായ വിളക്കോട്ടൂരിലെ അത്യ്രക്കുഴിയില്‍ രതീഷ്‌, തെക്കെ വീട്ടില്‍ സുമേഷ്‌ എന്നിവരെ സമീപത്തുള്ള പള്ളിയില്‍ നിന്നും ഇറങ്ങിവന്ന ചെറുപ്പക്കാര്‍ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റവരെ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളവല്ലൂറ്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു.