ബിഎംഎസ്‌ സ്ഥാപനദിനാഘോഷം

Wednesday 24 July 2013 8:11 pm IST

പുത്തൂര്‍: ബിഎംഎസ്‌ സ്ഥാപനദിനാഘോഷം പുത്തൂരില്‍ ജജില്ലാ പ്രസിഡന്റ്‌ ബി. ശിവജി സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ പ്രദീപ്‌ അധ്യക്ഷത വഹിച്ചു. ആര്‍. സുരേഷ്കുമാര്‍, ആര്‍. മുരളീധരന്‍, മുരളീധരന്‍പിള്ള, മുരളീധരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
പത്തനാപുരം: ബിഎംഎസ്‌ സ്ഥാപനദിനാചരണത്തിന്റെ ഭാഗമായി പട്ടാഴി ജിവിഎച്ച്‌എസ്‌എസിന്റെ പരിസരം ശുചീകരിച്ചു. പരിപാടി ബിഎംഎസ്‌ പത്തനാപുരം മേഖലാ ജോയിന്റ്‌ സെക്രട്ടറി എന്‍. രവീന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ ഹേമചന്ദ്രന്‍, പഞ്ചായത്ത്‌ സമിതി കണ്‍വീനര്‍ രവീന്ദ്രന്‍പിള്ള, സോമശേഖരന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.
ചാത്തന്നൂര്‍: ചാത്തന്നൂരില്‍ നടന്ന കുടുംബ സംഗമം എന്‍ ജിഒ സംഘ്‌ സംസ്ഥാന സെക്രട്ടറി ജയപ്രകാശ്‌ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്സമിതി പ്രസിഡന്റ്‌ ഷിബു അദ്ധ്യക്ഷം വഹിച്ചു. മേഖല സെക്രടറി വിനോദ്‌ ചാത്തന്നൂര്‍ സ്വാഗതവും ഓമന നന്ദിയും പറഞ്ഞു.
പറവൂര്‍: ബി.എം.എസ്‌ പറവൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊഴിക്കര ്ര‍െപെമറി ഹെല്‍ത്ത്‌ സെന്ററില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മെഡിക്കല്‍ ഓഫീസര്‍ ശിവരഞ്ജിനി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ല ജോ.സെക്രട്ടറി ജയപ്രകാശ്‌, രാധാകൃഷ്ണന്‍, ശശീന്ദ്രന്‍, വിജയന്‍, പ്രകാശ്‌, സുനില്‍കുമാര്‍ ഷൈന്‍, ബിനു എന്നിവര്‍ നേതൃത്വമേകി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.