പുതുച്ചേരി ഗവര്‍ണറെ പുറത്താക്കണം: ബിജെപി

Tuesday 9 August 2011 10:20 pm IST

മാഹി: അഴിമതിക്കാരനായ പുതുച്ചേരി ഗവര്‍ണര്‍ ഇക്ബാല്‍ സിംഗിനെ തല്‍ സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന്‌ ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട്‌ എസ്‌.പി.കെ.ദാമോദര്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബിജെപി മാഹി സിവില്‍ സ്റ്റേഷനിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയാരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ നികുതി വെട്ടിപ്പുകാരനും വിദേശ ബാങ്കുകളില്‍ നാല്‍പ്പതിനായിരം കോടി രൂപയുടെ കള്ളനിക്ഷേപവുമുള്ള മഹാരാഷ്ട്രയിലെ ഹസ്സന്‍ അലിക്ക്‌ പാസ്പോര്‍ട്ട്‌ നല്‍കാന്‍ സഹായിച്ചത്‌ ഗവര്‍ണറായ ഇദദേഹം ൧൯൮൯ ല്‍ പഞ്ചാബില്‍ എംപിയായിരിക്കുമ്പോഴാണ്‌. ഇതുകൂടാതെ തണ്റ്റെ മകളെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി സ്വകാര്യ ട്രസ്റ്റ്‌ തുടങ്ങുക വഴി കോടികളുടെ അഴിമതിയാണ്‌ ഇദ്ദേഹം നടത്തിയത്‌. ഇതിണ്റ്റെ പേരില്‍ എന്‍ഫോഴ്സ്‌ അധികൃതര്‍ ഗവര്‍ണറെ ചോദ്യം ചെയ്തിരുന്നു. ഇതിണ്റ്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ഗവര്‍ണര്‍ രാജിവെക്കുകയോ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. മാഹി കേന്ദ്രീകരിച്ച്‌ വ്യാജ റസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നടത്തുന്ന ജോലി, വാഹനത്തട്ടിപ്പുകളെക്കുറിച്ചും നികുതി വെട്ടിപ്പുകളെക്കുറിച്ചും സമഗ്രാന്വേഷണം നടത്തണം. മാഹി ഫിഷിങ്ങ്‌ ഹാര്‍ബര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചും തീരദേശ നിയന്ത്രണ ചട്ടം ലംഘിച്ച്‌ നിര്‍മ്മിച്ച പുഴയോര നടപ്പാതയിലെ അഴിമതികളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡണ്ട്‌ സി.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂറ്‍ ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ജിത്ത്‌, ജില്ലാ സെക്രട്ടറി പി.സത്യപ്രകാശ്‌, വി.ബാലന്‍ എന്നിവര്‍ സംസാരിച്ചു. കെ.ശശിധരന്‍ സ്വാഗതവും കെ.പവിത്രന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.