ആത്മസമര്‍പ്പണം ചെയ്യുന്നതോടുകൂടി ആ പ്രപഞ്ചസാന്നിധ്യം നമ്മെ ഇരുകരതലങ്ങളിലെടുത്ത് ലാളിച്ചു വളര്ത്തുന്നതുകാണാം. അതിന്റെ മാധുര്യം അവര്‍ണനീയമാണ്. തഥാതന്റെ ബാല്യകാലത്ത് ആ ശക്തിയിലൂടെ അത്യത്ഭുതകരങ്ങളായ സ്നേഹവാത്സല്യങ്ങള്‍ അനുഭവിക്കാനുള്ള അവസരം എത്രയോ ഉണ്ടായി. പെറ്റമ്മ തന്റെ കുഞ്ഞിനെ ലാളിക്കുന്നതുപോലെ ആ ശക്തി എന്നെ ലാളിച്ചു. അതിനെ കുറിച്ച് വര്‍ണിക്കാന്‍ വാക്കുകളില്ല. അങ്ങനെ ആ ശക്തിയുടെ കരങ്ങളിലേക്ക് വഴങ്ങിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ നാം രക്ഷപ്പെട്ടു. ആ ശക്തിയെ ശരണം പ്രാപിച്ചാല്‍ അവിടുന്ന് നമ്മെ കൈയിലെടുക്കും. ലക്ഷ്യത്തിലെത്തിക്കുകയും ചെയ്യും.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: