മുരിക്കുംപാടം പൊതുശ്മശാനത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുക - ബി ജെ പി

Wednesday 24 July 2013 10:20 pm IST

കൊച്ചി: വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയരികില്‍ സ്ഥിതി ചെയ്യുന്ന മുരിക്കുംപാടം പൊതുശ്മശാനത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്‌ ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ. ടി. ബിനീഷ്‌ ആവശ്യപ്പെട്ടു. വൈപ്പിന്‍കരയിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ നിവാസികള്‍ മാത്രമല്ല ഞാറക്കല്‍ പഞ്ചായത്തില്‍ നിലവില്‍ പൊതു ശ്മശാനമില്ലാത്തിനാല്‍ മുരിക്കുംപാടം പൊതു ശ്മശാനത്തെയാണ്‌ ഞാറക്കല്‍ നിവാസികളും ആശ്രയിക്കുന്നത്‌. ഭൂമിക്ക്‌ അനിയന്ത്രിതമായി വിലകുതിച്ചുയരുന്ന സാഹചര്യത്തില്‍ രണ്ടും മൂന്നും സെന്റിലേക്ക്‌ താമസം ചുരുങ്ങുന്ന ഈ സമയത്ത്‌ നിലവിലുള്ള പൊതുശ്മശാനം ഉപയോഗിക്കാന്‍ പറ്റാത്ത രീതിയിലാരികിക്കുകയാണ്‌. വിശാലമായ അങ്കണമുണ്ടായിട്ടും മൃതദേഹം കൊണ്ടുപോകുവാന്‍ പറ്റാത്ത രീതിയില്‍ കാടുപിടിച്ചിരിക്കുകയാണ്‌. ഇതിന്‌ അടിയന്തിരമായി എളങ്കുന്നപ്പുഴ പഞ്ചായത്ത്‌ ഭരണാധികാരികള്‍ പരിഹാരം കാണണമെന്ന്‌ കെ. ടി. ബിനീഷ്‌ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.