കോട്ടയം: പരമ്പരാഗതമായി കുലത്തൊഴില്‍ ചെയ്തുവരുന്ന വിശ്വകര്‍മ്മജര്‍ക്ക് ഏര്‍പ്പെടുത്തിയ ക്ഷേമപെന്ഷന് ലഭ്യമാക്കുന്നതിനുള്ള വരുമാന പരിധി എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ മൂന്നു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായി നിജപ്പെടുത്തുമെന്ന് നല്കിയ ഉറപ്പ് പാലിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിശ്വബ്രഹ്മണഏകോപനസമിതി സംസ്ഥാന കമ്മറ്റിയോഗം ആവശ്യപ്പെട്ടു. കേരള ആര്‍ട്ടിസാന്‍സ് ഡവലപ്പ്മെന്റ് കോര്പ്പറേഷന്, ആഭരണനിര്മ്മാണതൊഴിലാളിബോര്ഡ് എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും വിവിധ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും വിശ്വബ്രഹ്മണഏകോപനസമിതിക്ക് പ്രാതിനിധ്യം നല്‍കണമെന്നും കേരള ആര്‍ട്ടിസാന്‍സ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ശാഖകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിശ്വബ്രാഹ്മണ ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എന്‍.എം സുരേഷ്, സെക്രട്ടറി ജനറല്‍ വി. ചിദംബരം ആചാരി, ട്രഷറര്‍ ജി. നടരാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: