മാനേജ്മെന്റ്‌ ട്രെയിനി: അപേക്ഷ ക്ഷണിച്ചു

Thursday 25 July 2013 8:52 pm IST

കൊച്ചി: പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴിലുളള മൂവാറ്റുപുഴ പട്ടിക വര്‍ഗ വികസന ഓഫീസ്‌, ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്‌ എന്നിവിടങ്ങളില്‍ ഓഫീസ്‌ മാനേജ്മെന്റ്‌ ട്രെയിനിമാരെ തെരഞ്ഞെടുക്കുന്നതിന്‌ ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടിക വര്‍ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ എസ്‌.എസ്‌.എല്‍.സി പാസായവരും 2012 ജനുവരി ഒന്നിന്‌ 18 വയസ്‌ പൂര്‍ത്തിയാക്കിയിട്ടുളളവരും 35 വയസ്‌ കഴിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക്‌ അഞ്ച്‌ മാര്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്കായി ലഭിക്കും. അപേക്ഷകരുടെ (കുടുംബനാഥന്റെ ) വാര്‍ഷിക വരുമാനം 40,000 രൂപയില്‍ കവിയുവാന്‍ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. ഈ നിയമം അപ്രന്റീസ്‌ ആക്ടുകള്‍ക്ക്‌ വിധേയവും താത്കാലികവും പരമാവധി ഒരു വര്‍ഷവുമായിരിക്കും.
അപേക്ഷാ ഫോമുകള്‍ മൂവാറ്റുപുഴ പട്ടിക വര്‍ഗ വികസന ഓഫീസ്‌, ആലുവ, ഇടമലയാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്‌ എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ്‌ 14. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇനിപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
മൂവാറ്റുപുഴ പട്ടിക വര്‍ഗ വികസന ഓഫീസ്‌ 0485-2814957, ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്‌ 9496070360, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്‌ 9496070361.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.