മണിചെയിന്‍ തട്ടിപ്പ്: മുംബൈ സ്വദേശിക്കെതിരെ കൂടുതല്‍ അന്വേഷണം

Thursday 25 July 2013 8:47 pm IST

കോട്ടയം: മണിചെയിന്‍ തട്ടിപ്പിലൂടെ മൂന്നു പേരില്‍ നിന്നായി 75 ലക്ഷം രൂപ തട്ടിയെടുത്ത മുംബൈ സ്വദേശി സിറാജുദ്ദീന്‍ ഉസ്മാന്‍ അന്‍സാരി (38) ക്കെതിരെ കൂടുതല്‍ അന്വേഷണം. കോട്ടയം സ്വദേശികളായ ആന്റണി, മരങ്ങാട്ട് ലീലാമ്മ, രജീഷ്‌മോന്‍ എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2009 ലാണ് കേസിന് ആസ്പദമായ സംഭവം. 100 ദിവസം കൊണ്ട് പണം ഇരട്ടിയാകുമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. 2011 ല്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. മൂന്നാംപ്രതി തൃശ്ശുര്‍ സ്വദേശി ബാദുഷയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളായ അന്‍സാരിയുടെ ഭാര്യ രഷന്തയും ബാലകൃഷ്ണനും ഒളിവിലാണ്. മറ്റൊരു തട്ടിപ്പ് കേസില ലഖ്‌നൗ പോലീസിന്റെ പിടിയിലായ അന്‍സാരിയെ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ വാങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.